രാജസ്ഥാനിൽ തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി; സച്ചിന്റെ വാദം പരിഗണിക്കും
ജയ്പൂർ> രാജസ്ഥാനിലെ അധികാരതർക്കത്തിലെ നിയമപോരാട്ടത്തിൽ സച്ചിൻ പൈലറ്റിന് നേട്ടം. വിധി വരുന്നത് വരെ സച്ചിൻ പൈലറ്റടക്കം 19 വിമത എംഎൽഎമാർക്കെതിരെ അയോഗ്യത നടപടി പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അയോഗ്യതയുമായി ബന്ധപ്പെട്ട കേസായതിനാൽ കേന്ദ്രത്തെക്കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് അവസാനനിമിഷം നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധിപ്രസ്താവം മാറ്റി വച്ചത്. തിങ്കളാഴ്ച വിധി പറയും.
കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർക്കാനും കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിൻ പൈലറ്റ് വീണ്ടും ആവർത്തിച്ചു. അതേസമയം ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ട എണ്ണം എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് അശോക് ഗെലോട്ട് പറയുന്നു.
അയോഗ്യതാ നോട്ടീസ് നൽകിയ സ്പീക്കർക്ക് എതിരെ സച്ചിൻ പൈലറ്റ് നൽകിയ ഹർജിയിൽ വിധി പറയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൈലറ്റ് പുതിയ ഹർജിയുമായി കോടതിയിലെത്തിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാൽ ഇതിൽ കേന്ദ്രനിലപാട് നിർണായകമാണെന്നും, അത് കേൾക്കണമെന്നുമായിരുന്നു സച്ചിൻ പൈലറ്റിന്റെ പുതിയ ഹർജി. അസാധാരണ നടപടിയിലൂടെ ഇത് കേൾക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു.
സർക്കാരിനെ താഴെയിറക്കാൻ പൈലറ്റ് ആറുമാസമായി സച്ചിൻ ബിജെപിയോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ഗെലോട്ട് പറഞ്ഞു. ഒരാഴ്ചമുമ്പുവരെ ഗെലോട്ട് സർക്കാരിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു പൈലറ്റിനെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് അയോഗ്യരാക്കാതിരിക്കാൻ കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ നൽകിയ നോട്ടീസിനെതിരെയാണ് സച്ചിൻ കോടതിയെ സമീപിച്ചത്.
Credits National || Deshabhimani Online News https://ift.tt/3hA7plZ
Comments