കവി ലൂയിസ്‌ പീറ്റർ നിര്യാതനായി

പെരുമ്പാവൂർ > കവി ലൂയിസ് പീറ്റർ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ടാണ് മരണം. ക്ഷയരോഗബാധിതനായിരുന്നു. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്. കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

1986 ല് ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് നീണ്ട ഇരുപത് വര്ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്. അതിനു പിന്നാലെയാണ് സാംസ്കാരിക കൂട്ടായ്മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്. ‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത് / അതിനാലാണ് എന്റെ കവിതകളില് ദൈവത്തിന്റെ കൈയക്ഷരമില്ലാതെപോയത്’എന്ന നാന്ദിവാക്യങ്ങളോടെ ‘ലൂയീസ് പീറ്ററിന്റെ കവിതകള്’പുറത്തിറങ്ങിയത് മൂന്നു വർഷം മുമ്പാണ്.



ലൂയിസ് പീറ്ററിനെ പിന്തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽവെച്ച് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ കവിപോലുമറിയാതെ ഒന്നരവർഷംകൊണ്ട് അഭ്രപാളികളിൽ പകർത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനവും സുഹൃദ്സംഘം നിർമാണവും നിർവഹിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയത്.

റോഡരികിൽ, മദ്യശാലയിൽ, ആശുപത്രിയിൽ, മരത്തണലിലെ കവിതാസായാഹ്നങ്ങളിൽ, ചർച്ചകളിൽ… എല്ലാം ക്യാമറക്കണ്ണുകൾ സഞ്ചരിച്ചതിന്റെ ഓർമയായിരുന്നു "മുറിവേറ്റ നക്ഷത്രം'. യാത്രാപ്രേമിയായ കവിജീവിതത്തിന്റെ പച്ചയും കത്തിയും കലർപ്പില്ലാതെ ഒപ്പിയെടുത്തു.

ഹാൻഡി ക്യാമും മൊബൈൽ ക്യാമറയും ഉപയോഗിച്ചായിരുന്നു പലപ്പോഴും ചിത്രീകരണങ്ങൾ. ക്ഷേമാന്വേഷണങ്ങൾക്ക് കവി നൽകുന്ന മറുപടിയിലൂടെയാണ് ജീവിതത്തിലൂടെയുള്ള യാത്ര മുന്നോട്ട് പോകുന്നത്. ഷൂട്ടിങ്ങിനെ ചോദ്യം ചെയ്ത് പലയിടത്തുനിന്നും ഉന്തും തള്ളും വരെയുണ്ടായി.

Credits Kerala || Deshabhimani ​Online ​News https://ift.tt/33604GP

Comments

Archive

Contact Form

Send