പാലത്തായി കേസ്: എസ്ഡിപിഐ ഇടപെടൽ സംശയകരം: യൂത്ത്‌ ലീഗ്

കോഴിക്കോട് > പാലത്തായി പീഡനക്കേസിൽ ബിജെപിക്കാരനായ പ്രതിയെ രക്ഷിക്കാൻ എസ്ഡിപിഐ കൂട്ടുനിന്നതായി മുസ്ലിം യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറാണ് എസ്ഡിപി ഐക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഇതുസംബന്ധിച്ച സുബൈറിന്റെ വീഡിയോ പുറത്തുവന്നു. തീവ്രവർഗീയ ശക്തികൾ സംഭവം മുതലെടുപ്പിന് ഉപയോഗിക്കയാണെന്ന് സുബൈർ പറയുന്നു. പ്രതിയായ ബിജെപി നേതാവിനെ കണ്ടത് എസ്ഡിപിഐ നേതാവ് മാത്രമാണ്. ലീഗിനെതിരായ ആരോപണങ്ങൾക്ക് മറുപടിയായുള്ള ഈ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്.

കേസിൽ എസ്ഡിപിഐയാണ് ബിജെപിയെ രക്ഷിച്ചതെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ നേരത്തെ ആരോപിച്ചിരുന്നു. മജിസ്ട്രേറ്റിനുമുന്നിൽ പെൺകുട്ടിയുടെ മൊഴി കൊടുപ്പിച്ചതും സഹായിച്ചതും എസ്ഡിപിഐയാണെന്ന് മണ്ഡലം പ്രസിഡന്റ് ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OZz6bE

Comments

Archive

Contact Form

Send