ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം> വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തില് മരിച്ച കേസ് സിബിഐ അന്വേഷിക്കും. സിബിഐക്ക് കേസ് കൈമാറാന് കഴിഞ്ഞ വര്ഷം കേരള സര്ക്കാര് ശിപാര്ശ ചെയ്തിരുന്നു.
മരണത്തില് ദുരൂഹതയുണ്ടെന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛന് ഉണ്ണി രംഗത്തെത്തിയിരുന്നു. സ്വര്ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇദ്ദേഹം മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്ക്കാര് ഡിസംബറില് ശിപാര്ശ ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/2PanFxU
Comments