കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും; എല്ലാ സീറ്റിലും ഇരിക്കാം
കോഴിക്കോട് > സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. 206 ദീർഘദൂര ബസുകൾ നാളെ സർവീസുകൾ നടത്തും. അന്തർ സംസ്ഥാന സർവീസില്ല. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല.
കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുക.
യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നിർത്തരുത്. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/30ZbYiW
Comments