'ഈ സമൂഹം നിങ്ങളെ ചതിയന്‍മാരായേ കണക്കാക്കൂ'; പ്രതിപക്ഷത്തിന്റെ സമരാഭാസത്തെ വിമര്‍ശിച്ച് ഡോ. ജോസ് ചാക്കോ പെരിയപുറം

കൊച്ചി > സര്ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളെ അട്ടിമറിക്കാന് പ്രതിപക്ഷം നടത്തുന്ന അക്രമ സമരങ്ങളോട് ശക്തമായ ഭാഷയില് പ്രതിഷേധിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്ധന് ജോസ് ചാക്കോ പെരിയപുറം. കേരളത്തിന്റെ നിലവിലെ അവസ്ഥയോര്ത്ത് വല്ലാതെ അസ്വസ്ഥനാണെന്നും കുറച്ച് ദിവസങ്ങള് വരെ ഈ സംസ്ഥാനത്തെ ഓര്ത്ത് അഭിമാനിച്ചിരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.

പെരിയപുറത്തിന്റെ വാക്കുകള്:

കേരളത്തിന്റെ നിലവിലെ അവസ്ഥയോര്ത്ത് വല്ലാതെ അസ്വസ്ഥനാണ്. കുറച്ച് ദിവസങ്ങള് മുമ്പ് വരെ ഈ സംസ്ഥാനത്തെ ഓര്ത്ത് അഭിമാനിച്ചിരുന്നു.
എന്റെ വിദേശത്തുള്ള സുഹൃത്തുക്കളും ഇപ്പോള് എന്റെ അതേ അവസ്ഥയിലാണ്. അര്ഹിക്കുന്ന ശിക്ഷ അക്രമികള്ക്ക് ലഭിക്കണമെന്ന് ഞങ്ങള് ഒരുപോലെ ആഗ്രഹിക്കുന്നു.

കേരളത്തിലെ 99.9 ശതമാനം മനുഷ്യരും സാധാരണക്കാരും സത്യസന്ധരുമാണ്. അജ്ഞരും ക്രിമിനലുകളുമായ 0.1 ശതമാനം വരുന്ന നമ്മുടെ സംസ്ഥാനത്തെ നേതാക്കളുടെ ഇരകളായി നാം മാറുന്നുവെങ്കില് എന്താണ് ചെയ്യാനാകുക? ; അദ്ദേഹം ചോദിച്ചു.

ഞാന് ഒരു രാഷ്ട്രീത്തിന്റെയും ഭാഗമല്ല. അതിനാല് ഈ ദുഖം എന്റെ കൂടിയാണ്. മനുഷ്യന്റെതല്ലാത്ത കാരണത്താലുണ്ടായ പ്രശ്നങ്ങളുടെ നടുവിലകപ്പെടുകയും സാധാരണക്കാരുടെ ജീവനെ അത് ബാധിക്കുകയും ചെയ്യുമ്പോള് അണികളെ നിയന്ത്രണങ്ങള് ലംഘിക്കാന് നേതാക്കള് പ്രേരിപ്പിക്കുകയാണ്.

സംസ്ഥാനത്തിന് വലിയ തിരിച്ചടി ആയേക്കാവുന്ന സാമൂഹ്യവ്യാപനത്തിലേക്കു പോകുന്നതിന്റെ പ്രധാന കാരണമായി മാറുന്നതിലേക്കാണ് ഇത് വഴിതെളിക്കുക. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില് കോവിഡ് ബാധിച്ചാല് അതിന് രാഷ്ട്രീയ നേതാക്കള് ഉത്തരം പറയണം. കഴിഞ്ഞ കുറേ മാസങ്ങളായി, വലിയ സമയം ചെലവഴിച്ച് സ്വന്തം ആരോഗ്യവും കുടുബവുമൊക്കെ മറന്ന് ആരോഗ്യപ്രവര്ത്തകര് കെട്ടിപ്പടുത്ത നിയന്ത്രിതമായ ഒരു സാമൂഹ്യാവസ്ഥ ഇത്തരമൊരു കാരണത്താല് തകര്ത്താല് കേരളത്തില് ജനങ്ങള് നിങ്ങളെ ഒരിക്കലും മറക്കില്ല. ഈ സമൂഹം നിങ്ങളെ ചതിയന്മാരായേ കണക്കാക്കു. സമാധാനമായി ജീവിക്കാന് ഞങ്ങളെ വെറുതെ വീടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fnmAye

Comments

Archive

Contact Form

Send