"ഈ ചാനൽ കരിയറിസ്റ്റുകളെ നമ്മള്‍ പരിഹസിക്കുന്നതും അബദ്ധമാവും; രാജീവ് ചന്ദ്രശേഖരന്‍ എന്ന വ്യവസായിയുടെ പട്ടാളവസ്ത്രംകൊണ്ടൊന്നും ആ നഗ്‌നത മറക്കാനാവില്ല'

'പകലുറക്കം കഴിഞ്ഞ് ഇരുട്ടാവുമ്പോഴേക്കും സ്റ്റുഡിയോയിലെത്തി മുഖം മിനുക്കി ആ നാറിയ കറുത്ത കോട്ടുമിട്ട് സ്വന്തം അജ്ഞതയും അഹങ്കാരവും അപകര്ഷതയും, അരാഷ്ട്രീയമെന്ന് സ്വയം തെറ്റിദ്ധരിച്ച ജനവിരുദ്ധരാഷ്ട്രീയവും, നിഷ്പക്ഷമെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന് ശ്രമിക്കുന്ന നാണംകെട്ട ജാതി-മത-വര്ഗ്ഗീയ പക്ഷപാതിത്വങ്ങളും പ്രേക്ഷകരുടെ അത്താഴമേശയിലേക്ക് വിസര്ജ്ജിക്കുന്ന ഈ അതിസാമര്ത്ഥ്യക്കാരായ പൊട്ടന്മാരോട് മലയാളികള് വാസ്തവത്തില് സഹതപിക്കുകയാണ് വേണ്ടത്'; മാധ്യമപ്രവര്ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഒ കെ ജോണി എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റ്


മലയാളത്തിലെ ടെലിവിഷന് വാര്ത്താ ചാനലുകളിലെ എഡിറ്റോറിയല് മേധാവികളോ വാര്ത്താവതാരകരോ മന്ദബുദ്ധികളല്ലെന്ന് മാത്രമല്ല, വളരെ പ്രായോഗികമതികളായ ബുദ്ധിജീവികളുമാണെന്ന് നേരിട്ടറിയാവുന്ന ഒരാളാണ് ഇതെഴുതുന്നത്. (അവരില്പ്പലരും സ്നേഹിതന്മാരെന്ന നിലയില് പ്രിയപ്പെട്ടവരുമാണ്.) അതിനാല്, 'ഞാനും, എന്റെ ഭാര്യയും തട്ടാനും ഇപ്പോഴത്തെ മുതലാളിയും' എന്ന പഴയ മലയാളം പഴമൊഴിയാണ് തങ്ങളെ നയിക്കുന്നതെന്ന വാസ്തവം മാത്രം അറിയാനുള്ള സാമൂഹിക സാക്ഷരത അവര്ക്കില്ലെന്നത് ഒരു കുറ്റമായി ഞാന് കാണുന്നുമില്ല.

മത്സരബുദ്ധിയിലൂടെ തെളിയിക്കേണ്ട പ്രായോഗികമതിത്വവും കരിയറിസവും ഇല്ലാത്തവരെ പൊട്ടന്മാരായിക്കാണുന്ന കേരളത്തിലെ മദ്ധ്യവര്ഗ്ഗ കുടുംബങ്ങളിലും വിദ്യാഭ്യാസമേഖലയിലും കേരള സമൂഹത്തിലും, സാമര്ത്ഥ്യക്കാരായ ഈ കരിയറിസ്റ്റുകളെ നമ്മള് പരിഹസിക്കുന്നതും അബദ്ധമാവും. അതുകൊണ്ട്, കൗപീനവും പോലുമാവശ്യമില്ലാത്ത , പകലുറക്കം കഴിഞ്ഞ് ഇരുട്ടാവുമ്പോഴേക്കും സ്റ്റുഡിയോയിലെത്തി മുഖം മിനുക്കി ആ നാറിയ കറുത്ത കോട്ടുമിട്ട് സ്വന്തം അജ്ഞതയും അഹങ്കാരവും അപകര്ഷതയും, അരാഷ്ട്രീയമെന്ന് സ്വയം തെറ്റിദ്ധരിച്ച ജനവിരുദ്ധരാഷ്ട്രീയവും, നിഷ്പക്ഷമെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന് ശ്രമിക്കുന്ന നാണംകെട്ട ജാതി-മത-വര്ഗ്ഗീയ പക്ഷപാതിത്വങ്ങളും പ്രേക്ഷകരുടെ അത്താഴമേശയിലേക്ക് വിസര്ജ്ജിക്കുന്ന ഈ അതിസാമര്ത്ഥ്യക്കാരായ പൊട്ടന്മാരോട് മലയാളികള് വാസ്തവത്തില് സഹതപിക്കുകയാണ് വേണ്ടത്.

പക്ഷെ, എനിക്ക് ആശ്ചര്യമാണ്. ഹോ! എന്തൊരു കേമന്മാരും കേമികളുമാണവര്! യാഥാര്ത്ഥ്യത്തില്നിന്ന് പലായനംചെയ്യുവാന് കല്പ്പിത കഥകളേക്കാള് സമര്ത്ഥമായി നിത്യജീവിത സംഭവങ്ങളെ അസംസ്കൃത വിഭവമാക്കുവാനുള്ള ഇവരുടെ വൈഭവത്തെ കാണാതിരിക്കുന്നതെങ്ങിനെ?

ചാരക്കേസിലെ നിസ്സഹായകളായ മറിയം റഷീദക്കും ഫൗസിയ ഹസനും, ഉമ്മന്ചാണ്ടിക്കാലത്തെ സരിതയ്ക്കും ശേഷം ഒരു സുന്ദരിയായ പ്രതിനായികയെ കിട്ടിയപ്പോള്, ആത്മാവിഷ്കാരസാദ്ധ്യത തുറന്നുകിട്ടിയ ഈ ലൈംഗികപട്ടിണിപ്പാവങ്ങളുടെ ധാര്മ്മികരോഷം വിജ്രംഭിതമായതില് നാമെന്തിന് അസൂയപ്പെടണം? .

പോരെങ്കില്, മലയാളികളെല്ലാം തങ്ങളെപ്പോലെ മന്ദബുദ്ധികളാണെന്നാണല്ലോ അവര്ക്ക് നിത്യേന കിട്ടുന്ന ടാം റേറ്റിങ്ങും അതിനനുസരിച്ച് ലഭിക്കുന്ന പരസ്യവരുമാനവും അവരോട് നിത്യേന പറയുന്നത്. അവരാശ്രയിക്കുന്നത് സ്വന്തം റിപ്പോര്ട്ടര്മാരെയല്ല; ബാര്ക്കിന്റെ ടാം റേറ്റിങ്ങിനെയാണല്ലോ.

ഇതാണിപ്പോള് മനസില്


കേരളവും രാജ്യവും ലോകവും മനുഷ്യരാശിയാകെയും ഒരു മഹാമാരിക്കുമുന്നില് നിസ്സഹായരായി നില്ക്കുമ്പോള്, അതിനോട് പൊരുതുവാന് ആയുധമില്ലാതെ ഉഴറുമ്പോള് അപസര്പ്പക-പൈങ്കിളിക്കഥകളുമായി രാത്രിതോറും മലയാളികളെ വിരുന്നൂട്ടുന്നവരുടെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ച് കാടടക്കി വെടിവെക്കുന്നതിനുപകരം ഒരോരുത്തരുടെയും അജണ്ടകളെക്കുറിച്ച് അവരുടെ പേരെടുത്തുതന്നെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്ക് നോക്കാം, കേരളസമൂഹം ആരുടെയെല്ലാം കോട്ടും, അടിവസ്ത്രവും അഴിച്ചുമാറ്റുമെന്ന്. ബി.ജെ.പിയുടെ സ്വതന്ത്ര എം.പിയും മാദ്ധ്യമരാജാവുമായ രാജീവ് ചന്ദ്രശേഖരന് എന്ന വ്യവസായിയുടെ പട്ടാളവസ്ത്രംകൊണ്ടൊന്നും ആ നഗ്നത മറക്കാനാവുമെന്ന് തോന്നുന്നില്ല





Credits Kerala || Deshabhimani ​Online ​News https://ift.tt/3996MNf

Comments

Archive

Contact Form

Send