അപവാദ പ്രചരണം നടത്തിയ എ എൻ രാധാകൃഷ്ണന് സ്പീക്കറുടെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം > ബിജെപി സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ അപവാദപ്രചാരണവും വ്യക്തിഹത്യയും നടത്തിയതിന് മാനനഷ്ടത്തിന് കേസ് നൽകുമെന്നാണ് നോട്ടീസ്. ഏഴ് ദിവസത്തിനുള്ളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നും നഷ്ടപരിഹാരമായി ഒരുകോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കണം. ഇല്ലാത്തപക്ഷം സിവിലായും ക്രിമിനലായും തുടർ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കി. എറണാകുളത്തെ അഭിഭാഷക സ്ഥാപനമായ എസ് ശ്രീകുമാർ അസോസിയേറ്റ്സിലെ അഡ്വ. എ ജാനി മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2Ws6s76
Comments