പാനൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ ബോംബ് സ്ഫോടനം: തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ പരിക്ക്

പാനൂർ > ആർഎസ്എസ് കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. പൊയിലൂരിൽ മഠപ്പുരയ്ക്ക് സമീപം ആർഎസ്എസ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അത്തികാവ് ജാനു(60)വിനാണ് പരിക്കേറ്റത്. ചീളുകൾ തെറിച്ച് കണ്ണിനും പുറത്തും പരിക്കുപറ്റിയ ജാനുവിനെ തലശേരി ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം. മഠപ്പുര പരിസരത്തെ കാടുമൂടിയ പറമ്പ് വൃത്തിയാക്കുന്നതിനിടെ മൺവെട്ടി ബോംബിൽ തട്ടി പൊട്ടിതെറിച്ചു. വിവരമറിഞ്ഞെത്തിയ കൊളവല്ലൂർ പൊലീസ് നടത്തിയ തെരച്ചിലിൽ ഇതേസ്ഥലത്തുനിന്ന് മറ്റൊരു ബോംബ് കൂടി കണ്ടെത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Azw3mU

Comments

Archive

Contact Form

Send