പത്തനംതിട്ടയിൽ കോൺഗ്രസിൽനിന്ന്‌ വീണ്ടും കൂട്ടരാജി; പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

പന്തളം > പത്തനംതിട്ടയിൽ കോൺഗ്രസിൽനിന്ന് കൂട്ടരാജി തുടരുന്നു. കഴിഞ്ഞദിവസം ഏഴംകുളത്ത് നിരവധി പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പന്തളം കൂരമ്പാലയിലും കോൺഗ്രസ് പ്രവർത്തകരും കുടുംബങ്ങളും രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂർ പ്രദേശത്തെ പതിനഞ്ച് കോൺഗ്രസ് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഐ എമ്മിലേക്ക് വന്നത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനും പാർട്ടിയിലേക്ക് വന്നവരെ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരമ്പാല കൊച്ചുപ്ലാവിള ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, കുരമ്പാല ലോക്കൽ കമ്മറ്റി സെക്രട്ടറി ബി പ്രദീപ് തുടങ്ങിയവർ സന്നിഹിതരായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jqefwb

Comments

Archive

Contact Form

Send