സന്ദീപ് ബിജെപി കൗൺസിലറുടെ സ്റ്റാഫ്; സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല
തിരുവനന്തപുരം > തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായ പ്രധാന കണ്ണി സന്ദീപ് നായർ സിപിഐ എം അംഗമാണെന്ന വാർത്തകൾ നുണ. സന്ദീപിന്റെ അമ്മ ഉമയാണ് വിവിധ ചാനലുകളോട് മകൻ സന്ദീപ് സിപിഐ എം ബ്രാഞ്ച് അംഗമാണെന്ന് വെളിപ്പെടുത്തിയത്.
എന്നാൽ ഇത് തീർത്തും വ്സതുതാവിരുദ്ധമാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സന്ദീപ് സിപിഐ എമ്മിന്റെ ഒരു ബ്രാഞ്ചിലും അംഗമല്ല. പാർടിയുമായി യാതൊരു ബന്ധവുമില്ല. സജീവ ബിജെപി പ്രവർത്തകനെ സിപിഐ എം പ്രവർത്തകനാക്കിയുള്ള പ്രചാരവേല ജനാധിപത്യ വിശ്വാസികൾ തള്ളിക്കളയണമെന്നും ആനാവൂർ പറഞ്ഞു.
ബിജെപിയുടെ പ്രധാന പ്രവർത്തകനാണ് സന്ദീപ്. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കരമനയിലെ കൗൺസിലറുമായ എസ്കെപി രമേശിന്റെ ഡ്രൈവറായിരുന്നു സന്ദീപ്. അന്ന് മുതലാണ് സ്വർണ്ണക്കടത്തുമായി ഇയാൾ ബന്ധപ്പെടുന്നത്. കുമ്മനം രാജശേഖരനുമായും ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷുമായും സന്ദീപിന് അടുത്ത ബന്ധമുണ്ട്. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സന്ദീപ് സജീവമായിരുന്നു. ബിജെപി നേതാക്കളുമൊത്തുള്ള സന്ദീപിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അരുവിക്കരയാണ് സന്ദീപിന്റെ സ്വദേശം. ഇപ്പോൾ തിരുവനന്തപുരം കുമ്മിയിൽ വാടകയ്ക്ക് വീടെടുത്താണ് താമസം. അടുത്ത കാലത്ത് സന്ദീപിനുണ്ടായ വലിയ സമ്പത്ത് നാട്ടുകാരെ ഉൾപ്പെടെ അമ്പരിപ്പിക്കുന്നതാണ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള രണ്ട് ബെൻസ് കാറും സന്ദീപിനുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3f8XrqI
Comments