വെബിനാറുകളും ഓൺലൈൻ കോഴ്‌സുകളുമായി ഡയലെക്റ്റിക് റിസർച് ഫോറം

കാലടി > ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മാർക്സിസ്റ്റ് ആഭിമുഖ്യമുള്ള ഗവേഷക -അധ്യാപക സുഹൃത്തുക്കളുടെ അനൗപചാരിക ജ്ഞാനവിനിമയ കൂട്ടായ്മയായ ഡയലെക്റ്റിക് റിസർച് ഫോറം കോവിഡ്കാല പ്രതിസന്ധിയിലും അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കയാണ്. ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ച സാഹചര്യത്തിൽ അടുത്ത ഘട്ടമായി ഓരോ മസാവസാനവും അതത് മേഖലയിലെ വിദഗ്ദ്ധർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ കോഴ്സുകൾ സംഘടിപ്പിക്കുകയാണ്. "സൗന്ദര്യാത്മകത: പ്രത്യയശാസ്ത്രവും പ്രതിരോധമൂല്യവും" എന്ന വിഷയത്തിൽ കാലടി സർവകലാശാല മലയാളവിഭാഗം പ്രൊഫസറും പ്രഭാഷകനുമായ സുനിൽ പി. ഇളയിടമാണ് ആദ്യ കോഴ്സ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 30 മുതൽ ആഗസ്ത് 1 വരെ നടക്കുന്ന കോഴ്സിന്റെ സിലബസ്, പ്രാഥമിക വായനക്കാവശ്യമായ പ്രബന്ധങ്ങൾ എന്നിവ ജൂലൈ 15 നുള്ളിൽ ലഭ്യമാക്കുന്നതാണ്. ഗൂഗ്ൾ മീറ്റ് ആണ് പ്ലാറ്ഫോം. വരും മാസങ്ങളിൽ ഇന്ത്യയിലെ തന്നെ മികച്ച അക്കാദമീഷ്യന്മാരെ കോഴ്സിന്റെ ഭാഗമാക്കുമെന്നു സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾ ഡയലെക്റ്റിക് റിസർച് ഫോറത്തിന്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. വിർച്വൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, അക്കാദമിക ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, വ്യത്യസ്തമായ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ഡയലെക്റ്റിക് റിസർച് ഫോറം.

ഈ വർഷം ആദ്യം രൂപീകരിച്ച ഫോറത്തിന്റെ ആദ്യ പരിപാടി പ്രധാന സൈദ്ധാന്തികരെയും സങ്കല്പനങ്ങളെയും മുൻനിർത്തിയുള്ള പ്രഭാഷണ പരമ്പരയായിരുന്നു. സുനിൽ പി.ഇളയിടം, ടി.വി.മധു, കെ.എസ്.മാധവൻ, സി.എസ്.ബിജു, കവിതാ ബാലകൃഷ്ണൻ, സി.ബി.മോഹൻദാസ്, എം വി നാരായണൻ എന്നീ മികച്ച അക്കാദമീഷ്യൻമാരുടെ പ്രഭാഷണങ്ങളും വ്യത്യസ്തമായ സമീപനവും വ്യക്തമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് അക്കാദമിക, അക്കാദമികേതര തലങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തുടർന്ന് സർവകലാശാലയിലെതന്നെ മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ. എൻ.അജയകുമാർ വിരമിക്കുന്നതിനോടാനുബന്ധിച് ആധുനിക മലയാള കവിത പ്രമേയമാക്കി പ്രഭാഷണപരമ്പര സംഘടിപ്പിച്ചുവെങ്കിലും കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രസ്തുത പരിപാടി പൂർത്തിയക്കാനായില്ല. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യത്തിലും അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ അനിവാര്യത ഉൾക്കൊണ്ട് ഫോറം വിർച്വൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജൂണ് മൂന്നാം വാരം മുതൽ വെബിനാറുകളും പ്രഭാഷണ പരമ്പരകളും നടത്തിവരികയാണ്. പ്രതിവാര പേപ്പർ അവതരണത്തിൽ ശ്രീജിത് ശിവരാമൻ, അഭിലാഷ് മലയിൽ,എം.രൺ ഗുപ്ത, ഷിജു സാം വറുഗീസ് എന്നിവരുടെ അവതരണങ്ങൾ ഇതു വരെ നടന്നു.

ജൂലൈ തുടക്കത്തിൽ മലബാർ കലാപത്തെ മുൻനിർത്തി 1921: ആഘോഷത്തിനും വിദ്വേഷത്തിനുമപ്പുറം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ലക്ചർ സീരിസിൽ യാസർ അറഫാത്ത്, ഷംഷാദ് ഹുസൈൻ, കെ.എൻ.ഗണേശ് എന്നിവർ സംസാരിക്കുകയുമുണ്ടായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Zkpn5m

Comments

Archive

Contact Form

Send