എൻ സുകന്യയും പ്രമോദ്‌ വെള്ളച്ചാലും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിൽ


കണ്ണൂർ > സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറിയുമായ എൻ സുകന്യ, പ്രമുഖ സാംസ്കാരിക പ്രവർത്തകനും എകെപിസിടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വി പ്രമോദ് കുമാർ(പ്രമോദ് വെള്ളച്ചാൽ), എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. കെ ടി ചന്ദ്രമോഹനൻ എന്നിവർ പുതിയ കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റിൽ. കാലാവധി കഴിഞ്ഞ സിൻഡിക്കറ്റ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇവരടക്കം പതിനൊന്നു പേരെയാണ് സർക്കാർ പുതുതായി നോമിനേറ്റ് ചെയ്തത്.

ഡോ. വി പി പി മുസ്തഫ, അഡ്വ. പി സന്തോഷ് കുമാർ എന്നിവരുൾപ്പെടെ നിലവിലുള്ള സിൻഡിക്കറ്റിലുണ്ടായിരുന്ന നാലുപേർ പുതിയ സിൻഡിക്കറ്റിലും തുടരും. സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള സർവകലാശാലാ വിജ്ഞാപനം വ്യാഴാഴ്ചയുണ്ടാകും. ഉന്നതവിദ്യാഭ്യാസ മണ്ഡലത്തിൽനിന്നാണ് വി പി പി മുസ്തഫ, എൻ സുകന്യ, പി സന്തോഷ് കുമാർ, പ്രമോദ് വെള്ളച്ചാൽ(അസോസിയേറ്റ് പ്രൊഫസർ, എംജി കോളേജ്, ഇരിട്ടി), ഡോ. കെ ടി ചന്ദ്രമോഹനൻ(അസിസ്റ്റന്റ് പ്രൊഫസർ, ഗവ. ബ്രണ്ണൻ കോളേജ്) എന്നിവരെ നോമിനേറ്റ് ചെയ്തത്. പയ്യന്നൂർ നെസ്റ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം ശ്രീലേഖയും ഈ മണ്ഡലത്തിൽനിന്നുണ്ട്.

അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽനിന്ന് ഡോ. ടി പി അഷ്റഫിനെ(പ്രിൻസിപ്പൽ കേയി സാഹിബ് ട്രെയിനിങ് കോളേജ്, കരിമ്പം, തളിപ്പറമ്പ്) വീണ്ടും നോമിനേറ്റ് ചെയ്തു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ. പി പി ജയകുമാറാണ് ഈ മണ്ഡലത്തിൽനിന്നുള്ള മറ്റൊരാൾ. കോളേജ് അധ്യാപക (എസ്സി) മണ്ഡലത്തിൽനിന്ന് എം സി രാജുവും(അസിസ്റ്റന്റ് പ്രൊഫസർ, ഗവ. കോളേജ്, കാസർകോട്) വീണ്ടും ഇടംനേടി. ഡോ. രാഖി രവീന്ദ്രൻ(അസിസ്റ്റന്റ് പ്രൊഫസർ, പിആർഎൻഎസ് കോളേജ്, മട്ടന്നൂർ), ഡോ. പി കെ പ്രസാദൻ(അസോസിയേറ്റ് പ്രൊഫസർ, മാനന്തവാടി ക്യാമ്പസ്) എന്നിവരാണ് ഈ മണ്ഡലത്തിൽനിന്നുള്ള മറ്റുള്ളവർ.

പാപ്പിനിശേരി ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കളിൽനിന്ന് വളണ്ടററി റിട്ടയർമെന്റ് വാങ്ങിയ എൻ സുകന്യ മുൻ മാധ്യമപ്രവർത്തകയുമാണ്. അറിയപ്പെടുന്ന പ്രഭാഷകൻകൂടിയായ വി പി പി മുസ്തഫ സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ്കുമാർ



Credits Kerala || Deshabhimani ​Online ​News https://ift.tt/2CvhmCo

Comments

Archive

Contact Form

Send