ഫൈസൽ പിടിയിലാകുമ്പോൾ പൊളിഞ്ഞു വീഴുന്നത് ന്യായീകരണ വാർത്തകളും
കൊച്ചി > സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദും അറസ്റ്റിലാകുമ്പോൾ പൊളിയുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച ന്യായീകരണ വാർത്തകളും. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ താനല്ലെന്നും കേസുമായി യാതൊരു ബന്ധമില്ലെന്നും ഇയാൾ പ്രധാന വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാവൺ ഫൈസൽ സത്യസന്ധനാണെന്നും നിരപരാധിത്വം തങ്ങൾ തെളിയിച്ചുവെന്നും മട്ടിലാണ് വാർത്തകൾ നൽകിയിരുന്നത്. ഫൈസലുമായുള്ള അഭിമുഖം എക്സ്ക്ളൂസീവായിട്ടാണ് മീഡിയാവൺ നൽകിയത്.
.jpg)
.jpg)
എന്നാൽ ഇതിനു പിന്നാലെ ഫൈസൽ കേസിൽ ഉൾപ്പെട്ട ആളാണെന്ന് എൻഐഎ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഫൈസൽ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കുകയും യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
മൂന്നുദിവസം മുമ്പാണ് ഫൈസലിനെ ദുബായ് റഷീദിയ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യൽ പൂർത്തിയായെന്നാണ് വിവരം. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തൽ. സ്വർണക്കടത്ത് കേസിലെ ഏറ്റവും നിർണായകമായ അറസ്റ്റാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2Bcn4YY
Comments