എറണാകുളത്ത്‌ രോഗ ലക്ഷണമുള്ളവർ പുറത്തിറങ്ങരുത്; മൂന്ന്‌ കണ്ടെയ്‌ൻമെന്റ്‌ സോണുകൾകൂടി

കൊച്ചി > എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗ ലക്ഷണങ്ങൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ഇ -സഞ്ജീവനി ഹെൽപ് ലൈൻ നമ്പറിലോ ഫോൺ വഴി വിവരമറിയിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം മാത്രമേ ചികിത്സ തേടാവൂ.

ജില്ലയിൽ ഇന്ന് മുന്ന് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 58 കോന്തുരുത്തി, ആലുവ നഗരസഭയിലെ ഡിവിഷൻ 18, കല്ലൂർക്കാട് പഞ്ചായത്തിലെ വാർഡ് 6.

നേരിട്ട് ആശുപത്രികളിൽ എത്തുന്ന അവസ്ഥ പരമാവധി ഒഴിവാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ബന്ധപെടാനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ നമ്പറുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ebsqkV

Comments

Archive

Contact Form

Send