എൽജെഡി ‐ ജനതാദൾ എസ് ലയനത്തിന് തത്വത്തിൽ ധാരണ: ശ്രേയാംസ്‌കുമാർ
കോഴിക്കോട് > എൽ ജെ ഡി - ജനതാദൾ(എസ്) ലയനത്തിന് തത്വത്തിൽ ധാരണയായതായി എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ പറഞ്ഞു. ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. ഒരുമിച്ച് പോകാൻ തീരുമാനിച്ചിട്ടുണ്ട്.ചർച്ച തുടരും. ലയനത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഊഹാപോഹമാണ്. എൽ ജെ ഡിയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല.
ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. യുഡിഎഫ് രാഷ്ട്രീയമായി അനുദിനം തകരുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗ് സഖ്യമുണ്ടാക്കുന്നത് ഈ അങ്കലാപ്പിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ആരുമായി സഖ്യമെന്ന നീക്കം ആപത്താണ്. ഈ സഖ്യം ലീഗിന് ഗുണകരമല്ല.
ഇ മൊബിലിറ്റിയടക്കം വികസനപദ്ധതികളെപ്പറ്റി ബാലശിമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ്. കേരളത്തിന്റെ ഗുണകരമായ വളർച്ച തടയാനുള്ള നെഗറ്റീവ് ചർച്ചകൾ പ്രചരിപ്പിക്കയാണ് പ്രതിപക്ഷവും മാധ്യമങ്ങളുമെന്നുംശ്രേയാംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2BylCQK
Comments