രഹന ഫാത്തിമക്കെതിരെ പോക്‌സോ നിലനിൽക്കുമെന്ന് പൊലീസ്
കൊച്ചി> മക്കളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലിസ് ഹൈക്കോടതിയിൽ. പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീര പ്രദർശനം കുറ്റകരമാണന്നും
രഹനക്കെതിരെ പോക്സോ വകപ്പുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടന്നും 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകൾ ഉണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു.
തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി അരുൺ പ്രകാശ് നൽകിയ പരാതിയിലാണ് രഹനക്കെതിരെ പൊലീസ് കേസെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/2ZuJNHV
Comments