ഹോം ക്വറന്‍റീനില്‍ കഴിയുന്നയാളുടെ വീട്ടില്‍ പാമ്പ്, പോലീസ് എത്തി രക്ഷിച്ചു
തലശേരി> ഹോം ക്വാറന്റൈനിൽ കഴിയുന്നയാളുടെ വീട്ടിൽ പാമ്പ് കയറി. ഒടുവിൽ പിപിഇ കിറ്റ് ധരിച്ച് പൊലീസും സഹായിയും എത്തി രാത്രി ഒരു മണിയോടെ പാമ്പിനെ പിടികൂടി.
ഞായറാഴ്ച ഹോം ക്വാറന്റൈനിൽ കഴിയുന്ന കതിരൂർ അഞ്ചാംമൈൽ സ്വദേശിയുടെ വീട്ടിൽ പാമ്പ് കയറിയത്. ഹോം ക്വാറന്റൈനായതിനാൽ ആർക്കും വീട്ടിലേക്ക് കയറാനോ ഇയാൾക്ക് വെളിയിൽ വരാനോ സാധിച്ചില്ല. അതോടെയാണ് കതിരൂർ പൊലീസ് സ്റ്റേഷനിലെ ബൈക്ക് പട്രോളിങ് ബീറ്റ് ഓഫീസറായ ബിജേഷ് തെക്കുമ്പാടനെ അറിയിച്ചത്.
സ്റ്റേഷനിൽ നിന്നും ലഭിച്ച പിപിഇ കിറ്റ് ധരിച്ച് കതിരൂർ സ്റ്റേഷൻ സിപിഒ രജീഷ് പന്തക്കലും സഹായിയായി പന്തക്കൽ സ്വദേശി ബിജുവും എത്തി രാത്രി ഒരു മണിയോടെ പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് തൊട്ടടുത്ത കാട്ടിൽ തുറന്നുവിട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3gYSK3v
Comments