പാലത്തായി പീഡന കേസ‌്: തുടരന്വേഷണത്തിന‌് കോടതി ഉത്തരവ‌്


കണ്ണൂർ> തലശേരി പാലത്തായി സ്കൂളിലെ നാലാംക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ പത്മരാജൻ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷനൽ ജില്ലസെഷൻസ് (രണ്ട്) കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിച്ചാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ് സമർപ്പിച്ച ഹരജി കോടതി അംഗീകരിച്ചത്. സത്യം പുറത്തുവരണമെന്നും കുട്ടിക്ക് നീതി കിട്ടണമെന്നും പബ്ലിക് പ്രോസിക്യൂ്ട്ടർ അഡ്വ ബി പി ശശീന്ദ്രൻ ബോധിപ്പിച്ചു. വനിത ഐപിഎസ് ഓഫീസറെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും പ്രോസിക്യൂട്ടർ നിർദേശിച്ചു.

മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന അന്വേഷണ ഉദ്യോഗസ്ഥർ സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും മാർഗനിർദേശം പാലിക്കുമെന്ന് വിശ്വസിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖം നൽകുന്നത് സംബന്ധിച്ച് പ്രതിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു പ്രതികരണം. പോക്സോ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ബീനകാളിയത്തും ഹാജരായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CymwgW

Comments

Archive

Contact Form

Send