ബംഗളൂരുവിൽ കോവിഡ് രോഗികളുടെ വീട് ഷീറ്റ് കൊണ്ട് മറച്ചു; വിവാദമായി നടപടി

ബംഗളൂരു > കോവിഡ് 19 രോഗം ബാധിച്ചവരുടെ വീടുകൾ പുറത്തുനിന്ന് സീൽ ചെയ്ത നടപടി വിവാദത്തിൽ. ബംഗളൂരു മഹാനഗര പലികെ അധികൃതരുടെ നടപടിയാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

കോവിഡ് ബാധിച്ച ആളുകളുള്ള രണ്ട് ഫ്ളാറ്റുകളുടെ മുന്നിലാണ് ഷീറ്റുകൾ വെച്ച് അധികൃതർ സീൽ ചെയ്തത്. ഒരു ഫ്ളാറ്റിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് താമസം. രണ്ടാമത്തെ ഫ്ളാറ്റിലുള്ളത് വയോധിക ദമ്പതികളും.

BBMP sealing done in our building for a confirmed Covid case. Lady with 2 small children, next door neighbours are an aged couple. What if there is a fire, @BBMPCOMM ? Understand the need for containment, but this is an extremely dangerous fire hazard - please address urgently. pic.twitter.com/pCDMn5Pefl

— Satish Sangameswaran (@satishs) July 23, 2020

ഇവരുടെ അടുത്ത് താമസിക്കുന്ന സതീഷ് സംഗമേശ്വരൻ എന്നയാൾ ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സീൽ ചെയ്ത ഫ്ളാറ്റിലുള്ളവർ പുറത്തിറങ്ങാതിരിക്കാനാണ് നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

I have ensured removing of this barricades immediately. We are committed to treat all persons with dignity. The purpose of containment is to protect the infected and to ensure uninfected are safe. 1/2 pic.twitter.com/JbPRbmjspK

— N. Manjunatha Prasad,IAS (@BBMPCOMM) July 23, 2020

ചിത്രങ്ങൾ വൈറലായതോടെ ജീവനക്കാരുടെ നടപടിയിൽ ഖേദം അറിയിച്ച് ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് രംഗത്തെത്തി. എത്രയും വേഗം ഷീറ്റുകൾ നീക്കം ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/32RR8EA

Comments

Archive

Contact Form

Send