പൊലീസ് വളന്റിയർമാർക്ക് കോവിഡ്: തിരൂർ ഗൾഫ് മാർക്കറ്റ് അടച്ചു
തിരൂർ > പോലീസ് വളന്റിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂർ ഗൾഫ് മാർക്കറ്റ് കോവിഡ് ഭീതിയിൽ . ഇതേ തുടർന്ന് ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി. ദക്ഷിണേന്ത്യയിലെ പ്രധാന ഗൾഫ് മാർക്കറ്റായ തിരൂരിലെ ഗൾഫ് മാർക്കറ്റാണ് കോവിഡ് ഭീതിയെ തുടർന്ന് അടച്ചു പൂട്ടിയത്.
ഗൾഫ് മാർക്കറ്റിലെ രണ്ട് പോലീസ് വളന്റിയർമാർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് തിരൂർ പോലീസും നഗരസഭയും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടത്. തുടർന്ന് തിരൂർ സി ഐ ടി പി ഫർഷാദും നഗരസഭാ സെക്രട്ടറി എസ് ബിജുവും തിങ്കളാഴ്ച രാത്രി ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. ഇതേ തുടർന്ന് തിങ്കളാഴ്ച അർദ്ധരാത്രിയിൽ
ഗൾഫ് മാർക്കറ്റ് അസോസിയേഷൻ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ചേരുകയും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതു വരെ ഗൾഫ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു -
ദക്ഷിണേന്ത്യയിലെ പ്രധാന ഗൾഫ് മാർക്കറ്റായ തിരൂരിലെക്ക് കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ചെറുകിട- മൊത്ത കച്ചവടക്കാർ മൊബൈൽ ഫോൺ അടക്കമുള്ള ഉൽപന്നങ്ങൾ വാങ്ങുന്നു.
പുറത്തു നിന്നും കച്ചവടക്കാർ ' വരുന്നത് ഭീതിയോടെയാണ് തിരൂർ കാണുന്നത്. കോവിഡ് വ്യാപനത്തിനെതുടർന്ന് നഗരസഭാ അധികൃതർ ഇവിടെ നിയന്ത്രണങ്ങൾ വരുത്തിയെങ്കിലും ഇതൊക്കെകാറ്റിൽ പറത്തിയാണ് വ്യാപാരം നടക്കുന്നത്. ഇതിനിടെയാണ് സമ്പർക്കം മൂലം വളണ്ടിയർമാർക്ക് കോവിഡ് ബാധിച്ചത്. തിരൂരിൽ കോവിഡ് ആശങ്കയെതുടർന്ന് ഹോൾസെയിൽ മൽസ്യ മാർക്കറ്റ് അടച്ചു പൂട്ടിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3jwnFX1
Comments