VIDEO - പൂഞ്ഞാറിൽ രഹസ്യ യോഗത്തിനെത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസുകാർ തടഞ്ഞു

ഈരാറ്റുപേട്ട > രഹസ്യ ഗ്രൂപ്പ് യോഗത്തിന് എത്തിയ ജോസഫ് വഴക്കനേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഈരാറ്റുപേട്ടയിൽ ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തിന് എത്തിയത് ആയിരുന്നു ജോസഫ് വാഴക്കൻ. പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ യൂഡിഎഫ് പ്രവേശനം ചർച്ചയിലിരിക്കെ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേരന്നത് ഇക്കാര്യത്തിൽ പി സി ജോർജിന് പ്രദേശിക പിന്തുണ ഉറപ്പാക്കനാണെന്നാണ് എ ഗ്രൂപ്പ് പ്രവർത്തകരുടെ ആരോപണം.

രഹസ്യ യോഗം കഴിഞ്ഞ പുറത്ത് ഇറങ്ങിയ ജോസഫ് വാഴയ്ക്കന്റെ വാഹനം യൂത്ത് കോൺഗ്രസുകാർ തടഞ്ഞു നിർത്തി. കൂടുതൽ പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ വാഴയ്ക്കൻ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഐ ഗ്രൂപ്പ് നേതാവായ നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിലാണ് യോഗം ചേർന്നത് ഡിസിസി നേതാക്കളായ ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ഏറെ നാളായി ഈരാറ്റുപേട്ടയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തമാണ്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനായ നിയമിച്ച നടപടി വിവാദവുമായതോടെ പുതിയ നിയമനം റദ്ദാക്കി കെപിസിസി ഉത്തരവിറക്കിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/31LvDFc

Comments

Archive

Contact Form

Send