VIDEO - മരിച്ച രോഗിയിൽനിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പടരില്ല: ഡോ. മുഹമ്മദ് അഷീൽ
തിരുവനന്തപുരം > കോവിഡ് ബാധിച്ച് മരിച്ച രോഗിയിൽനിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പടരില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. ഫെയ്സ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാനദണ്ഡം കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഒരാൾ സംസാരിക്കുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് കൊറോണ വൈറസ് പുറത്തുവരികയും മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുന്നത്. മൃതദേഹത്തിന് ഇതൊന്നും സാധ്യമല്ലാത്തതിനാൽ വൈറസ് പടരുന്നത് അസാധ്യമാണ്. മൃതദേഹത്തെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താൽ മാത്രമാണ് രോഗം പടരാനുള്ള ചെറിയ ശതമാനമെങ്കിലും സാധ്യതയുള്ളത്.
സംസ്കരിക്കുമ്പോൾ സമീപത്തുള്ളവർ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കാറുണ്ട്. മൃതദേഹം ദഹിപ്പിക്കുമ്പോൾ വൈറസ് പടരുമെന്നതും തെറ്റിദ്ധാരണയാണ്. സംസ്കാരചടങ്ങിൽ ആൾക്കൂട്ടം ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. പ്രതിഷേധവുമായി കോട്ടയത്ത് കൂടിയ ആളുകളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്കും പടർന്നേക്കാം. അല്ലാതെ മൃതദേഹത്തിൽനിന്ന് ആരിലേക്കും രോഗം പടരില്ല - അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2CQ8HKL
Comments