VIDEO - പത്തനംതിട്ടയിൽ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ ആളെ ഓടിച്ചിട്ട് പിടിച്ചു
പത്തനംതിട്ട > ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മചെന്നീർക്കര ഊന്നുകൾ സ്വദേശിയായ ഇയാൾ മൂന്ന് ദിവസം മുൻപാണ് റിയാദിൽ നിന്നെത്തിയത്.
നഗരത്തിൽ പൊലീസുകാർ നടത്തിയ പരിശോധനയ്ക്കിടെ, മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ബാക്കി സംഭവങ്ങൾ പുറത്തു വന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നുവെന്ന് അപ്പോഴാണ് ഇയാൾ പറയുന്നത്. വിവരങ്ങൾ സത്യമാണോ എന്നറിയാൻ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പർ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു.
ആശുപത്രിയിൽ പോകാനുള്ള പൊലീസിന്റെ നിർദേശം ഇയാൾ തള്ളി. തുടർന്ന് പൊലീസ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ വഴങ്ങാതെ കുതറി ഓടി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്. പ്രദേശം അണുവിമുക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/2ZAyq1a
Comments