VIDEO: അന്ധനെ സഹായിക്കാന്‍ ബസിനു പിന്നാലെ ഓടിയെത്തി യുവതി; തിരുവല്ലക്കാരിക്ക് രാജ്യത്തിന്റെ കയ്യടി
തിരുവല്ല> അന്ധനായ വ്യക്തിയെ ബസില് കയറാന് സഹായിച്ച യുവതിയുടെ നല്ല മനസിന് കയ്യടിച്ച് രാജ്യം. കേരളത്തില് നിന്നുള്ള മനോഹരവും മനുഷ്യത്വപരവുമായ ഈ കാഴ്ച വിജയകുമാര് ഐപിഎസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്
ഒരുപാടകലെ നിര്ത്തിയിട്ട കെഎസ്ആര്ടിസി ബസില് കയറുന്നതിനായി ബുദ്ധിമുട്ടിയ വൃദ്ധനെ സഹായിക്കാനായി ബസിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു തിരുവല്ലക്കാരി സുപ്രിയ. അല്പ നിമിഷം ബസ് നിര്ത്തിയിടണമെന്നും അന്ധനായ ഒരാള് കൂടി വരുന്നുണ്ടെന്നും കണ്ടക്ടറെ സുപ്രിയ അറിയിക്കുകയായിരുന്നു.
ഇതിനുശേഷം വീണ്ടും തിരിച്ചോടിയെത്തി വൃദ്ധനെ കൂട്ടിക്കൊണ്ടുവന്ന് ബസില് കയറ്റി. സുപ്രിയയുടെ നല്ല മനസിനെ ദേശീയ മാധ്യമങ്ങളടക്കം വാര്ത്തയാക്കുകയായിരുന്നു. സോഷ്യല് മീഡിയയില് ഇപ്പോഴും ഈ ദൃശ്യങ്ങള് പ്രചരിക്കുകയാണ്.
'കണ്ണുകള് നിറയുന്നുവെന്നും', 'ദൈവത്തിന്റെ സ്വന്തം നാടാണിതെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും' , അടക്കം നിരവധി ട്വീറ്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മനുഷ്യത്വത്തില് പ്രതീക്ഷയുണ്ടെന്നായിരുന്നു മറ്റൊരു വ്യക്തിയുടെ ട്വീറ്റ്.
തിരുവല്ല ടൗണില് സേയില്സ് വുമണായി ജോലിചെയ്യുകയാണ്
സുപ്രിയ.
സുപ്രിയയുടെ നല്ല പ്രവര്ത്തിയെ സംസ്ഥാന യുവജന കമ്മീഷന് അഭിനന്ദിച്ചു
Credits Kerala || Deshabhimani Online News https://ift.tt/3edHUES
Comments