പിപിഇ കിറ്റിൽ നിന്നുമുള്ള മെത്ത എഫ്എൽടിസിയിലേക്ക്; 100 കിടക്കകൾ കൈമാറി

കൊച്ചി > പിപിഇ കിറ്റുകൾ തയാറാക്കുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളിൽ നിന്നും മെത്ത തയാറാക്കുന്നു. ചേക്കുട്ടിയുടെ നിർമാതാവായ ലക്ഷ്മി മേനോനാണ് മെത്തയുടെ ആശയവും മുന്നോട്ടുവച്ചത്. ഇതു വരെ തയാറാക്കിയ 100 കിടക്കകൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിലേക്ക് നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിനു കൈമാറി.

മെത്തയുടെ ഗുണനിലവാരം തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം വിസ്ഡം ഡവലപ്മെൻറ് ഫൗണ്ടേഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കൂടുതൽ കിടക്കകൾ നിർമ്മിക്കുകയായിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് 100 മെത്തകൾ തയാറാക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/31j7dkx

Comments

Archive

Contact Form

Send