കൊറോണ വൈറസിനെ തോല്‍പ്പിച്ച് 107 കാരി ജീവിതത്തിലേക്ക്; നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത് ആഴ്ചകള്‍ക്കു മുമ്പ്
മുംബൈ> ആഴ്ചകള്ക്ക് മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ 107 വയസ്സുകാരി കൊറോണ വൈറസിനെ തോല്പ്പിച്ച് ജീവിതത്തിലേക്ക്.മഹാരാഷ്ട്രയിലെ ഔറംഗബാദിന് സമീപം ജല്ന ജില്ലയിലാണ് സംഭവം. ഈ പ്രായത്തില് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുക വലിയെ വെല്ലുവിളിയായിരുന്നുവെന്ന് ജില്ലാ സിവില് സര്ജ്ജന് അര്ച്ചന ഭോസലെ, വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് 10 ദിവസത്തിനകം അസുഖം ഭേദമായി.എല്ലാ പ്രതിക്ഷകളും പോയിരുന്നതായും ആരോഗ്യപ്രവര്ത്തകരുടെ ആത്മാര്ത്ഥമായ പരിശ്രമമാണ് ഈ അത്ഭുതത്തിന് കാരണമായതെന്നും 65കാരനായ മകന് പറഞ്ഞു.
78 കാരിയായ ഇവരുടെ മകളും 65കാരനായ മകനും 27ഉം 17ഉം വയസ്സ് പ്രായമുള്ള രണ്ട് പേരക്കുട്ടികളും കോവിഡ് മുക്തി നേടിയിട്ടുണ്ട്. ഇവരെല്ലാം ആശുപത്രി വിട്ടു. ഓഗസ്റ്റ് 11നാണ് ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചത്
മുംബൈയില് ഇതുവരെ കോവിഡ് മൂലം മരിച്ചത് 7311 പേരാണ്. ഇതില് 6071 പേരും 50 വയസ്സിന് മുകളില് പ്രായമുള്ളവരാണ്.
കോവിഡ് മൂലം മുംബൈയില് മരിക്കുന്നവരില് 83 ശതമാനവും 50 വയസ്സിന് മുകളില് പ്രായമുള്ളവരാണെന്ന് മഹാരാഷ്ട്ര സര്ക്കാരിന്റെ കണക്ക് പറയുന്നു.
Credits National || Deshabhimani Online News https://ift.tt/329TkFL
Comments