പ്രശാന്ത് ഭൂഷൻ കേസ്: അരുൺ മിശ്രയുടെ ബെഞ്ച് പിന്മാറി; സെപ്തംബർ 10ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി > അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പിന്മാറി. റ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ4ശിച്ചതിൽ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്.

സെപ്തംബർ രണ്ടിന് വിമരിക്കുകയാണെന്നും സമയക്കുറവുള്ളതിനാൽ ഈ കേസ് കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.




Credits National || Deshabhimani ​Online ​News https://ift.tt/32lKYLf

Comments

Archive

Contact Form

Send