വിശാഖപട്ടണം കപ്പൽശാലയിൽ ക്രെയിൻ തകർന്ന് വീണ് 11 മരണം
വിശാഖപട്ടണം > വിശാഖപട്ടണം കപ്പൽശാലയിൽ കൂറ്റൻ ക്രെയിൻ തകർന്നുവീണ് പത്തു പേർ മരിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് അപകടം. നിരവധി പേർക്കു പരുക്കുണ്ട്. കപ്പൽ നിർമാണ സാമഗ്രികൾ നീക്കുന്നതിനുള്ള കൂറ്റൻ ക്രെയിൻ ജോലിക്കാർക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.
ഇരുപതു ജോലിക്കാർ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലർ ഓടി മാറി. ക്രെയിനിന് അടിയിൽപെട്ടവരാണ് അപകടത്തിനിരയായത്.

പുറത്തെടുത്ത മൃതദേഹങ്ങൾ ഛിന്നഭിന്നമായ അവസ്ഥയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/3jZQH17
Comments