മോഷണം: ഡല്‍ഹിയില്‍ 12 കാരനും മുത്തശ്ശിയും പിടിയില്‍; അമ്മയ്ക്കായി അന്വേഷണം
ന്യൂഡല്ഹി> അമ്മയുടേയും മുത്തശ്ശിയുടേയും നിര്ദ്ദേശത്തിനനുസരിച്ച് മോഷണം നടത്തിയ ബാലനെ പൊലീസ് പിടികൂടി. സൗത്ത് ഡല്ഹി അംബേദ്കര് നഗറിലാണ് സംഭവം. 1.2 ലക്ഷ രൂപയാണ് വീട്ടുകാരുടെ നിര്ദ്ദേശപ്രകാരം 12 കാരന് മോഷ്ടിച്ചത്.
നിര്ത്തിയിട്ട വാഹനത്തില് നിന്നും ബാഗ് മോഷ്ടിക്കുകയായിരുന്നു. 5000 രൂപ പൊലീസ് പിടിച്ചെടുത്തു. ജൂലൈ 27 നാണ് സംഭവം നടന്നത്. 1,20000 രൂപയാണ് ബാഗില് ഉണ്ടായിരുന്നത്. കുട്ടിയുടെ മുത്തശ്ശിയുടെ പക്കല് നിന്നും ബാക്കി പണം കണ്ടെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അമ്മയെ പിടികൂടാനായിട്ടില്ല.
അമ്മയുടെ നിര്ദ്ദേശ പ്രകാരമാണ് കുട്ടി മോഷണം നടത്തിയത്. മോഷണം നടത്തുന്നതിനായി അമ്മയും മുത്തശ്ശിയും കുട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്ന് സൗത്ത് ഡല്ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര് അതുല് കുമാര് പറഞ്ഞു
Credits National || Deshabhimani Online News https://ift.tt/31avxoo
Comments