മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 124 അടി
കുമളി> മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 124 അടി പിന്നിട്ടു. അണക്കെട്ടിലേക്ക് ഓരോ സെക്കന്ഡിലും 6955 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. വ്യാഴാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളില് ഓരോ സെക്കന്ഡിലും ശരാശരി 997.50 ഘനയടി വീതം വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയത്. രാവിലെ ആറിന് എടുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ഘന അടിയായി ഉയര്ത്തി.
അണക്കെട്ട് പ്രദേശത്ത് 47.8 മില്ലിമീറ്ററും തേക്കടിയില് 27.2 മില്ലിമീറ്ററും മഴപെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/2Pvj8Gh
Comments