മലപ്പുറം ജില്ലയില് കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്നലെമാത്രം 144 പേര്ക്ക് സമ്പര്ക്കം വഴി രോഗം
മലപ്പുറം> മലപ്പുറം ജില്ലയില് കൊവിഡ് കേസുകള് കൂടുകയാണെന്ന് മുഖ്യമന്ത്രി. ഇന്നലെമാത്രം 144 പേര്ക്ക് സമ്പര്ക്കം വഴി രോഗം ബാധിച്ചു. ഇന്ന് ആകെ 255 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില് അതിഥി തൊഴിലാളികള്ക്കിടയില് രോഗ വ്യാപനം കൂടുതലാണ്. ലോക്ക് ഡൗണ് കാലത്ത് കര്ണാടക മണ്ണിട്ടടച്ച മാക്കൂട്ടം പാത ചരക്ക് വാഹന നീക്കത്തിനായി തുറന്നു.
കൊവിഡ് പരിശോധനയും വിവരശേഖരണവും ഇവിടെ തുടരും. കനത്ത മഴ ഉള്ളതിനാല് വൈകീട്ട് ആറ് മണിവരെ ആയിരിക്കും വാഹനങ്ങള്ക്ക് പ്രവേശനം. കൊവിഡ് ജാഗ്രതാ പോര്ട്ടലില് രജിസ്റ്റര് ചെയ്ത് വേണം വണ്ടികള് വരാന്. തിരക്ക് ഒഴിവാക്കാന് പ്രത്യേക ശ്രദ്ധയും ക്രമീകരണവും വേണം.
.
ഫോര്ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളില് രോഗ വ്യാപനം കൂടുതലാണ്. ആലുവ ക്ലസ്റ്ററില് വ്യാപനം കുറയുകയാണ്. കൂടുതല് സ്ഥലങ്ങളില് ഇളവുകള് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/2DDe54l
Comments