ഇന്ന് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു; ആകെ 175 ആയി

തിരുവന്തപുരം > കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 81 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 476 പേർക്കും, മലപ്പുറം ജില്ലയിലെ 220 പേർക്കും, എറണാകുളം ജില്ലയിലെ 173 പേർക്കും, കോഴിക്കോട് ജില്ലയിലെ 146 പേർക്കും, ആലപ്പുഴ ജില്ലയിലെ 117 പേർക്കും, കണ്ണൂർ ജില്ലയിലെ 111 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 86 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 52 പേർക്കും, പാലക്കാട്, വയനാട് ജില്ലകളിലെ 44 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 42 പേർക്കും, കാസർഗോഡ് ജില്ലയിലെ 40 പേർക്കും, ഇടുക്കി ജില്ലയിലെ 4 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, മലപ്പുറം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3h7NU4r

Comments

Archive

Contact Form

Send