മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്ഹി> മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. താനുമായി സമ്പര്ക്കം പുലര്ത്തിയവര് സ്വയം നിരീക്ഷണത്തില് പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം അഭ്യര്ഥിച്ചു.
'മറ്റു ചില ആവശ്യങ്ങള്ക്കായി ആശുപത്രിയില് പോയപ്പോള് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയില് ഞാനുമായി സമ്പര്ത്തിലേര്പ്പെട്ടവരെല്ലാം സ്വയം നിരീക്ഷണത്തില് പോകുകയും പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യണം'; അദ്ദേഹം ട്വിറ്ററില് കുറിച്ചു.
Credits National || Deshabhimani Online News https://ift.tt/30IzVMH
Comments