കോവിഡ്: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം 2 ദിവസത്തേക്ക് അടച്ചു
തിരുവനന്തപുരം> കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പൊലീസ് ആസ്ഥാനം അടച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.തിങ്കളാഴ്ച തുറന്നുപ്രവർത്തിക്കും. വെള്ളയമ്പലത്താണ് ആസ്ഥാനം .
കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അണുനശീകരണത്തിനായി അടച്ചിടുന്നത്.
പൊലീസ് ആസ്ഥാനത്തിന്റെ അനക്സിലുള്ള സ്പെഷ്യൽ ബ്രാഞ്ച് സെക്ഷനിൽ എട്ടുപേർക്ക് നേരത്തെ രോഗം സ്ഥിരുകരിച്ചിരുന്നു. തുടർന്ന്ആ ഭാഗം അടച്ചിട്ടിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3hWYiff
Comments