കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രണ്ടാം ഘട്ട പരീക്ഷ നവംബർ 20, 21 തീയതികളിൽ
തിരുവനന്തപുരം > കേരള സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റിൽ ലഭിക്കും. 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളിൽ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. സ്ട്രീം 1 ൽ 2160 പേരെയും സ്ട്രീം 2 ൽ 1048 പേരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുനർമൂല്യനിർണ്ണയം നടത്താൻ ആഗ്രഹിക്കുന്നവരോ ഒ.എം.ആർ. ഉത്തരകടലാസിന്റെ പകർപ്പ് ആവശ്യമുളളവരോ ഉണ്ടെങ്കിൽ ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകേണ്ടതാണ്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ലഭ്യമായ ജീവനക്കാരെ പട്ടിക നിർമ്മിക്കുന്നതിലേയ്ക്കായി പുനർവിന്യസിച്ചുകൊണ്ടുമാണ് ഈ ദൗത്യം ലക്ഷ്യം കണ്ടത്. മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. മെയിൻ പരീക്ഷയുടെ സിലബസ് ഫെബ്രുവരിയിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. ബുളളറ്റിൻ ഫെബ്രുവരി ആദ്യ ലക്കത്തിൽ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ബുള്ളറ്റിൻ വെബ്സൈറ്റിൽ ലഭിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3hJjFRH
Comments