ബിജെപി-ആര്‍എസ്എസ് ബന്ധമുപേക്ഷിച്ചു: കോന്നിയില്‍ 32 കുടുംബങ്ങള്‍ സിപിഐ എമ്മില് ചേര്‍ന്നു
കോന്നി> കോന്നി അരുവാപ്പുലം പഞ്ചായത്തില് 32 കുടുംബങ്ങള് ബിജെപി, ആര്എസ്എസ് ബന്ധമുപേക്ഷിച്ച് സിപിഐ എമ്മില് ചേര്ന്നു. ഇതേ പഞ്ചായത്തില് ഒരാഴ്ചമുമ്പ് 28 കുടുംബങ്ങള്
ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മില് ചേര്ന്ന് പ്രവര്ത്തിക്കാന് തീരുമാനിച്ചിരുന്നു
കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടയ്ക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തില്പരം കുടുംബങ്ങള് ബിജെപി,കോണ്ഗ്രസ് ബന്ധംവിട്ട് സിപിഐ എമ്മി നോടൊപ്പം അണിചേര്ന്നിരുന്നു. എല്എഡിഎഫ് സര്ക്കാരിന്റെ മികച്ച രീതിയിലുള്ള പ്രവര്ത്തനങ്ങള് തങ്ങളെ ആവേശം കൊള്ളിച്ചതായി അവര് പ്രതികരിച്ചു.
നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ നയങ്ങള് ജനവിരുദ്ധമാണെന്നും മനുഷ്യരെ തമ്മില് ഭിന്നിപ്പിക്കുന്നതാണെന്നും രാജ്യത്തിന് ചേര്ന്നത് മതനിരപേക്ഷതയും ജനാധിപത്യവുമാണെന്നും അവര് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2FxGeKV
Comments