ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് രോഗം
ന്യൂഡല്ഹി > ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേര് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതില് 7,65,302 എണ്ണം സജീവ കേസുകളാണ്. 27,13,934 പേര് രോഗമുക്തി നേടിയതായും ഇതിനോടകം രാജ്യത്ത് 63,498 പേര്ക്കാണ് കോവിഡ്മൂലം ജീവന് നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില് രാജ്യത്ത് ഏറ്റവും കൂടുതല് കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഏഴരലക്ഷത്തിലധികം പേര്ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്.
Credits National || Deshabhimani Online News https://ift.tt/3bgkper
Comments