രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 37 ലക്ഷത്തിലേക്ക്‌; അൺലോക്ക് നാല് ഇന്ന് മുതൽ

ന്യൂഡൽഹി > രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ പ്രതിദിന വർധനയിൽ ഇന്നലെ കുറവുണ്ട്. 11,853 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ രോഗബാധിതരായത്.

അതേസമയം, അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും. അൺലോക്കിന്റെ ഭാഗമായി മെട്രോ സർവീസുകൾ ഏഴ് മുതൽ തുടങ്ങും. ഈ മാസം 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളിൽ അനുവദിക്കൂ. ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.



Credits National || Deshabhimani ​Online ​News https://ift.tt/2YSeHdY

Comments

Archive

Contact Form

Send