വടക്കാഞ്ചേരിയില്‍ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച്‌ കൊന്നു; യുവതിയുൾപ്പെടെ 3 പേർ അറസ്റ്റിൽ

വടക്കാഞ്ചേരി> കോടശേരി നായാടിക്കൊളനിയിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. വേലൂർ മേൽതണ്ടിലം സ്വദേശി മനയ്ക്കലാത്ത് കൃഷ്ണന്റെ മകൻ സനീഷാ(26)ണ് കൊല്ലപ്പെട്ടത്. യുവതിയുൾപ്പെടെയുള്ള പ്രതികളെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. ചിയ്യാരം ആലവെട്ടുകുഴി കൊണ്ടാട്ടുപറമ്പിൽ ഇസ്മയിൽ (38), ഭാര്യ കോടശേരി സ്വദേശി സരസ്വതിയെന്ന ഷെമി (22), ബന്ധു ഒല്ലൂക്കര സ്വദേശി അസീസ് (27) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തത്.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സനീഷെന്നും പൊലീസ് പറഞ്ഞു.ഷെമിയും സനീഷും തമ്മിൽ മുമ്പ് അടുപ്പത്തിലായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് നായാടിക്കോളനിയിലെത്തി സനീഷും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സനീഷിനെ മരത്തിൽ കെട്ടിയിട്ട് കല്ലും വടികളും ഉപയോഗിച്ച് മർദിക്കുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു.

തുടർന്ന് തലയ്ക്ക് വെട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ ഇസ്മയിൽ കൊടുവാൾ വീശി ഭയപ്പെടുത്തി ഓടിച്ചു. അബോധാവസ്ഥയിലായ സനീഷിനെ ആശുപത്രിയിലാക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും പ്രതികൾ തടഞ്ഞു. കോളനിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ അക്കിക്കാവിൽ നിന്ന് പിടികൂടുകയായിരുന്നു. കുന്നംകുളം എസിപി ടി എസ് സിനോജ്, ഇൻസ്പെക്ടർ കെ കെ ഭൂപേഷ്, എസ്ഐ പി ആർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോറൻസിക് ഓഫീസർ ഷീല ജോസ്, വിരലടയാള വിദഗ്ധൻ യു രാംദാസ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3giOU4m

Comments

Archive

Contact Form

Send