മഴയത്തും പച്ചക്കറി കൃഷി; 440 മഴമറകൾ സ്ഥാപിച്ചു, 42,535 ചതുരശ്ര മീറ്ററിൽ കൃഷി

തിരുവനന്തപുരം > മഴമറ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയെ കർഷകർ ആവേശപൂർവം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക മേഖലയുടെ വികസനത്തിനായിട്ടാണ് കഴിഞ്ഞ ജനുവരിയിൽ മഴമറ/റെയിൻ ഷെൽറ്റർ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിരീതിയുടെ വ്യാപനം സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇതുവരെ 440 മഴമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി 42,535 ചതുരശ്ര മീറ്റർ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1076 മഴമറകൾ സ്ഥാപിച്ചു കൃഷി നടത്തും. മഴമറയിൽ വർഷം മുഴുവൻ പച്ചക്കറികൾ കൃഷി ചെയ്യുവാൻ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് 75 ശതമാനം സബ്സിഡി (പരമാവധി 50000 രൂപ വരെ) സർക്കാർ നൽകുന്നുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഫലപ്രദമായ കാൽവയ്പുകളിലൊന്നാണ് മഴമറ കൃഷിരീതിയുടെ വ്യാപനമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.





Credits Kerala || Deshabhimani ​Online ​News https://ift.tt/2Y1aqnK

Comments

Archive

Contact Form

Send