പെട്ടിമുടി ദുരന്തം: ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ 49
മൂന്നാർ > രാജമല പെട്ടിമുടി ദുരന്തത്തിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32) എന്നിവരെ തിരിച്ചറിഞ്ഞു.
പെട്ടിമുടി പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ദുരന്തത്തിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്നു 12 പേർ മാത്രമാണു രക്ഷപ്പെട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/3gJtXQV
Comments