എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ വഴിയുള്ള നിയമനങ്ങളിൽ 4 ശതമാനം ഭിന്നശേഷി സംവരണം


തിരുവനന്തപുരം> കേരള പബ്ലിക് സര്വീസ് കമ്മീഷന് മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്പ്പെടുത്തി ഉത്തരവായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് കൂടിയ യോഗത്തിൽ എംപ്ലോയെന്റ് എക്സ്ചേഞ്ചുകള് മുഖേനയുള്ള പാര്ട്ട് ടൈം സ്വീപ്പര് ഉള്പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്ക്ക് 3 ശതമാനം സംവരണം ഏര്പ്പെടുത്തുവാന് തീരുമാനിച്ചു. ആര്.പി.ഡബ്ല്യു. ആക്ട് നിലവില് വന്ന സാഹചര്യത്തില് ഭിന്നശേഷി സംവരണം 3 ശതമാനത്തില് നിന്നും 4 ശതമാനമായി ഉയര്ത്തി. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്പ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി ശിപാര്ശയും ചെയ്തിട്ടുണ്ട്.

സര്ക്കാര് ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പി.എസ്.സി. മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില് എംപ്ലോയന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങളില് ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്പ്പെടുത്തി ഉത്തരവായത്. ഈ ഉത്തരവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങള്ക്കും ബാധകമാണ്. അതിനായുള്ള തസ്തികകള് വിദഗ്ധ കമ്മിറ്റി ചേര്ന്ന് തീരുമാനിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FAnoCV

Comments

Archive

Contact Form

Send