ബത്തേരിയിൽ 50 ലക്ഷം കുഴൽപ്പണവുമായി കോൺഗ്രസ്‌ നേതാവും കൂട്ടാളിയും പിടിയിൽ

ബത്തേരി > വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ 51 ലക്ഷം കുഴൽപണവുമായി കോൺഗ്രസ് നേതാവും കൂട്ടാളിയും മുത്തങ്ങയിൽ പിടിയിൽ. ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി കമ്പളക്കാട് സ്വദേശി പഞ്ചാര അഷറഫ്(43), കൊടുവള്ളി മാനിപുരം മുജീബ് റഹ്മാൻ(44) എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം പൊലീസ് പിടികൂടിയത്.

പണം മിനി ലോറിയിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വ്യാഴാഴ്ച ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കെഎൽ 12 എം 1325 നമ്പർ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഉപാധിയോടെ ജാമ്യം അനുവദിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XXslf1

Comments

Archive

Contact Form

Send