ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; 5 മരണം
ബെംഗളൂരു > വടക്കൻ കർണാടകയിലെ വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു. പരിക്കേറ്റ 27 പേരെ ഹിരിയൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയുമുണ്ട്.
ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ, ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ബസിനു തീ പിടിച്ചത്.
Credits National || Deshabhimani Online News https://ift.tt/3kDfsAM
Comments