പാലിയേറ്റീവ് കേന്ദ്രത്തിൽ 8 വയസുകാരിക്ക്‌ പീഡനം; 2 പേർക്കെതിരെ കേസ്‌

വേങ്ങര> കുന്നുംപുറം പാലീയേറ്റീവ് കെയർ സെന്ററിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. പാലിയേറ്റീവ് കെയർ സെക്രട്ടറി സക്കീറലി, ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയാണ് കേസ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതായി പൊലീസ് പറഞ്ഞു.
2016ൽ കുന്നുംപുറത്തെത്തിയ കോഴിക്കോട് സ്വദേശിയുടെയും കുടക് സ്വദേശിനിയുടെയും മകളാണ് പീഡനത്തിനിരയായത്. 2017ൽ ക്യാൻസർ ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചു.

മാതാവും രോഗിയായി കിടപ്പിലായി. ഇവരെയും കുട്ടിയേയും കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് മാറ്റി സംരക്ഷണം നൽകി. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഉമ്മയും മരിച്ചതോടെ അനാഥയായ പെൺകുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുത്തു.

പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള, കോഴിക്കോട് താമസമുള്ള സഹോദരി പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പാലിയേറ്റീവ് കെയർ സെക്രട്ടറി സക്കീറലിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയെ തുടർന്നാണ് സക്കീറലി പെൺകുട്ടിയെ വിട്ടുകൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പീഡനവിവരം സഹോദരിയോട് പറയുന്നത്. വക്കീലിന്റെ സഹായത്തോടെ കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നൽകി.

ചൈൽഡ് ലൈൻ സംഭവം നടന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജൂൺ ഒമ്പതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂരങ്ങാടി എച്ച്എസ്ഒ എ ജി വിനോദ് ദേശാഭിമാനിയോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QvUEgv

Comments

Archive

Contact Form

Send