സൂക്ഷിച്ചത്‌ വീടുകളിൽ: 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

കാളികാവ്> വീട്ടിൽ സൂക്ഷിച്ച 825 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പറ്റ ഹംസ (71) എന്നിവരെയാണ് കാളികാവ് ഫോറസ്റ്റ് റേഞ്ച് അധികൃതർ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അബുവിന്റെ വീട്ടിൽനിന്ന് 24 ചാക്കും ഹംസയുടെ വീട്ടിൽനിന്ന് ആറ് ചാക്കും ചന്ദനമാണ് പിടിച്ചത്. വീട്ടിൽ പ്രത്യേകം നിർമിച്ച മുറികളിൽ ചീളുകളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.

വനത്തിൽനിന്നും ആദിവാസികളിൽനിന്നും ഔഷധ സസ്യങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. മണ്ണാർക്കാട് ഭാഗത്തുനിന്ന് പലരിൽനിന്നുമായാണ് ഇവർ ചന്ദനം ശേഖരിച്ചത്. രണ്ടുപേരെയും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. ഡെപ്യൂട്ടി റെയ്ഞ്ചർ സി വി ശശികുമാർ, ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാരായ ഇ യു സുരേഷ്കുമാർ, ലാൽ വി നാഥ്, സി വിജയൻ, ബീറ്റ് ഓഫീസർമാരായ കെ സതീഷ് കുമാർ, അമൃത ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/31mBsby

Comments

Archive

Contact Form

Send