തെലങ്കാന ജലവൈദ്യുതി നിലയത്തിലെ തീ പിടിത്തം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു, കുടുങ്ങിയത് 9 പേർ
ഹൈദരാബാദ് > തെലങ്കാന ജലവൈദ്യുതിനിലയത്തിലെ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു. ആന്ധ്രപ്രദേശ് അതിർത്തിയിലെ ഹൈഡ്രോ ഇലക്ട്രിക്ക് പ്ലാന്റിൽ നിന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒമ്പത് പേരാണ് ഇവിടെ കുടുങ്ങിയിരുന്നത്. പത്ത് പേരെ രക്ഷിച്ചിരുന്നു. എൻഡിആർഎഫും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി 10.30ന് ശേഷമാണ് ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക്ക് പ്ളാന്റിൽ തീ പിടിത്തമുണ്ടായത്. കുടുങ്ങിക്കിടക്കുന്ന മൂന്ന് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരിൽ രണ്ട് പേർ അസിസ്റ്റന്റ് എഞ്ചിനിയർമാരാണ്. ടണലിൽ നിന്ന് വലിയ തോതിൽ പുക വരുന്നുണ്ട് ഇപ്പോളും. ഭൂഗർഭ പവർ ഹൗസ് ആണിത്.
Credits National || Deshabhimani Online News https://ift.tt/31f5EVO
Comments