ഇന്നലെ അന്തരിച്ച ആലുങ്കൽ ദേവസിക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

കാക്കനാട്> വെള്ളിയാഴ്ച അന്തരിച്ച മുതിര്ന്ന് സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല് ആലുങ്കല് ദേവസി (80) ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

സോഷ്യലിസ്റ്റ് പാര്ട്ടി രൂപം കൊണ്ടതു മുതല് പ്രവര്ത്തകനായിരുന്നു. സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്ത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്വാസം അനുഭവിച്ചു. കളമശേരി-ഏലൂര് മേഖലയില് പ്രമുഖ എച്ച് എം എസ് ട്രേഡ് യൂണിയന് നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭ തെരഞ്ഞെടുപ്പില് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്മാന്, കൊച്ചിന് ഷിപ്പ് യാര്ഡ് ബോര്ഡ് മെമ്പര്, കെ എസ് എഫ് ഇ ബോര്ഡ് അംഗം എന്നീ നിലകളിലും ജനതാ പാര്ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള് വഹിച്ചിരുന്നു.

തോപ്പില് പൈപ്പ് ലൈന് റോഡിന് സമീപം ആലുങ്കല് വീട്ടിലാണ് താമസം. ഭാര്യ ബേബി വരാപ്പുഴ വിതയത്തില് കുടുംബാംഗം. മക്കള് അഡ്വ ജോര്ജ് ആലുങ്കല് , പോള് ആലുങ്കല് മരുമക്കള് ടിന്റു ജോര്ജ്, നിഹില് പോള്



Credits Kerala || Deshabhimani ​Online ​News https://ift.tt/3195f5X

Comments

Archive

Contact Form

Send