നടിയെ ആക്രമിക്കൽ: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് ജഡ്‌ജി
കൊച്ചി> നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിക്ക് കത്തയച്ചു. വിചാരണ കാലയളവ് മൂന്നു മാസം കൂടി നീട്ടി അനുവദിക്കണമെന്നാണ് ആവശ്യം.
ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു.എന്നാൽ കോവിഡ് മൂലം വിചാരണ നടത്താൻ സാധിച്ചിരുന്നില്ല. അതിനാലാണ് വിചാരണക്ക് കൂടതൽ സമയം ആവശ്യപ്പെട്ടത്. കേസിൽ സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ നടന്നു കൊണ്ടിരിക്കുന്നത്
നിലവിൽ കേസിൽ നടിയുടെ ക്രോസ് വിസ്താരമാണ് പുരോഗമിക്കുന്നത്. വിചാരണ നിർത്തിവയ്ക്കണമെന്നും തന്നെ പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് പ്രതി ദിലീപ് പലപ്രാവശ്യം ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതും വിചാരണയെ തടസ്സപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിക്കും വിദഗ്ധർക്കും പരിശോധിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും കോടതിയെ സമീപിച്ചിരുന്നു.ഇതു വിചാരണയ്ക്ക് കാലതാമസമുണ്ടാക്കി. . ഇതെല്ലാം പരിഗണിച്ച് വിചാരണ കാലാവധി നീട്ടിത്തരണം എന്നാണ് അഭ്യർഥന
Credits Kerala || Deshabhimani Online News https://ift.tt/3k3gJk4
Comments